ഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളിൽ മരണം വരെയുള്ള ശിക്ഷ ലഭിക്കുമെന്ന ഭയം ഉണ്ടാകണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അതിശക്തമായ നടപടികൾ സ്വീകരിക്കാനും കോടതി ഡൽഹി പൊലീസിനോട് നിർദ്ദേശിച്ചു. ഡൽഹിയിൽ സമീപകാലങ്ങളില്‍ നടന്ന ബലാത്സംഗങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ധാരണ വര്‍ധിക്കുന്നുണ്ടെന്നും, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂട്ടായ പരിശ്രമം നടത്തണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
‘സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ മരണം വരെയുള്ള ശിക്ഷ ലഭിക്കുമെന്ന ഭയം ഉണ്ടാകണം’; സുപ്രീം കോടതി
