മന്ത്രി എൻ ഷംസുദീൻ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി

insight kerala

വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീൻ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനം സന്ദർശിച്ച് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശ്ശേരിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പുതിയ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. ആർച്ച് ബിഷപ്പുമായി അരമണിക്കൂറോളം മന്ത്രി കൂടിക്കാഴ്ച നടത്തി. നിരവധി കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടായിരുന്നുവെന്നും ബിഷപ്പ് ചൂണ്ടിക്കാണിച്ച ചില പ്രശ്നങ്ങളിൽ ചെയ്യാൻ പറ്റുന്നത് ചെയ്യും. അധ്യാപക നിയമനത്തിൽ ആർക്കും ആശങ്ക ഇല്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ഭിന്നശേഷി അധ്യാപക നിയമനങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി പ്രതിസന്ധിയുണ്ട്. അത് പരിഹരിക്കാൻ ഉള്ള നീക്കം ആണ് നടത്തിയത്. അതിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം KCBC വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ആർച്ച് ബിഷപ്പുമായി സംസാരിക്കാൻ നേരിട്ട് എത്തിയത്.

Share This Article