തിരുവനന്തപുരം: ശ്രീലേഖയുടെത് രാഷ്ട്രീയ നാടകമെന്ന് കെ മുരളീധരൻ. സ്ഥാനം നേടിയെടുക്കാനുള്ള നാടകം മാത്രം. അല്ലെങ്കിൽ രാജിക്കത്ത് നൽകേണ്ടത് കോർപ്പറേഷൻ സെക്രട്ടറിക്കാണ്. ശ്രീലേഖയുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല എന്നും കെ മുരളീധരൻ വ്യക്തമാക്കി.
“അവിശ്വാസ പ്രമേയം സംബന്ധിച്ച് സിപിഎം നിലപാട് വ്യക്തമാക്കണം. നഗര ഭരണം ഇങ്ങനെ പോകാൻ കഴിയില്ല. അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തയ്യാർ. കോൺഗ്രസിന് മാത്രമായി പ്രമേയം കൊണ്ടുവരാൻ കഴിയില്ല. സിപിഎം നിലപാട് വ്യക്തമാക്കണം”. കെ മുരളീധരൻ ആവശ്യപ്പെട്ടു.
