തിരുവനന്തപുരം : ഗ്യാനേഷ് കുമാറിൻ്റെ
അഴിമതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്‌ട്യാ ബോധ്യപ്പെട്ടതായും വിജിലൻസ് ഡയറക്ടറോട് അന്വേഷണം നടത്താൻ നിർദേശിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു.
“തേച്ചുമാച്ചുകളഞ്ഞ കേസ് ആണ് . അന്വേഷണത്തിന് നിയമ പ്രശ്നങ്ങൾ ഇല്ല .ചീഫ് ഇലക്ഷൻ കമ്മിഷണർ എന്ന പരിരക്ഷ ഈ കേസിൽ ലഭിക്കില്ല എന്നാണ് നിയമോപദേശം.”
“കൻ്റോൺമെൻ്റ് Sl യുടെ ഭീഷണിയെ ന്യായീകരിക്കുന്നില്ല. SI പറഞ്ഞാലും പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞാലും ശരിയല്ല. പൊലീസിനെ വിരട്ടാമെന്ന് കരുതിയാൽ നടക്കില്ല. വീട്ടിൽ കയറിയുള്ള സമരം ശരിയല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. പൊലീസിന് മർദ്ദിച്ച് ആത്മവീര്യംകടുത്താം എന്ന് കരുതേണ്ട. പൊലീസതെറ്റ് ചെയ്താലും സംരക്ഷിക്കില്ല.”ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
