ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന സർക്കാരിൻ്റെ നിർണ്ണായക നീക്കം; 20 വർഷം മുമ്പ് പ്രാഥമിക അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കുന്നു

insight kerala

തിരുവനന്തപുരം: ഗ്യാനേഷ്കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിർണ്ണായക നീക്കം. 20 വർഷം മുമ്പ് പ്രാഥമിക അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് ഇരിക്കാൻ ​ഗ്യാനേഷ് കുമാറിന് യോ​ഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും കോൺ​ഗ്രസ് നേതാവ് മലയിൻകീഴ് വേണു​ഗോപാൽ. കെഎസ്ടിപി അഴിമതിയിൽ ​2006ൽ അന്വേഷണം നടന്നെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല. ഗ്യാനേഷ് കുമാറിൽ നിന്ന് മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മലയിൻകീഴ് വേണു​ഗോപാൽ പറഞ്ഞു.

കോൺ​ഗ്രസ് നേതാവ് മലയിൻകീഴ് വേണു​ഗോപാലിൻ്റെ പരാതിയിലാണ് ​ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പരാതിയെന്നും ആത്മഹത്യ ചെയ്ത മലേഷ്യൻ പൗരൻ ലീയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും മലയിൻകീഴ് വേണു​ഗോപാൽ പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ ഗ്യാനിഷ് കുമാറിന്റെ പേര് കൃത്യമായി പറയുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ ഇടപെടൽ കൊണ്ടാകാം അന്വേഷണം വഴിമുട്ടിയത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിച്ചു. ഒരു ദിവസം പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്തിരിക്കാൻ ഗ്യാനേഷ് കുമാറിനു യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ, കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ​ഗ്യാനേഷ്കുമാറിന് കുരുക്കായത്. കോൺഗ്രസിന്റ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് 20 വർഷം മുൻപുള്ള സംഭവത്തിലെ അന്വേഷണം.

Share This Article