അപ്രതീക്ഷിത മഴ; റാന്നി ടൗണിലെ നിരവധി കടകളിൽ വെള്ളം കയറി; വീണ്ടും ദുരിതം

insight kerala

പത്തനംതിട്ട : റാന്നിയിലും സമീപപ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ പെരുമ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട്. മഴയെ തുടർന്ന് ടൗണിലെ നിരവധി കടകളിൽ വെള്ളം കയറി.
​പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം വ്യാപാരികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി. ടൗണിലെ അശാസ്ത്രീയമായ ഓട നിർമാണമാണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. കൃത്യമായ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ വെള്ളം ഒഴുക്കിപ്പോകാൻ വഴിയില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണ ഉണ്ടായ മിന്നൽ പ്രളയത്തിൽ വലിയ നാശനഷ്‌ടമുണ്ടായ സ്ഥലമാണ് റാന്നി .
​

Share This Article