മലപ്പുറത്ത് വിജിലൻസെത്തിയപ്പോൾ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ഹെൽത്ത് ഇൻസ്പെക്ടർ. തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ
തിരുവനന്തപുരം സ്വദേശി ശ്രീജിയാണ് വാടക വീട്ടിൽ പതിനായിരം രൂപ ക്ലോസറ്റിലിട്ടത്.
വിജിലൻസ് വീട്ടിലെത്തി പൈപ്പ് തകർത്ത് പണം കണ്ടെത്തി. പ്രവാസി വനിതയുടെ ഹോട്ടലിനും, ജ്യൂസ് ഷോപ്പിനും ലൈസൻസിന് വേണ്ടിയാണ് ശ്രീജി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീജി യെ വിജിലൻസ് താമസ സ്ഥലത്ത് നിന്നും പിടികൂടിയത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്ന് വാടക വീട്ടിലെത്തിച്ച് പൈപ് തകർത്ത് കൈക്കൂലി പണം കണ്ടെത്തിയത്.

