പ്രതിച്ഛായ കാക്കാൻ ലീഗ്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗം ചേരുന്നു

insight kerala

മലപ്പുറം: പ്രതിച്ഛായ കാക്കാൻ ലീഗ്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗം ചേരുന്നു. പാർട്ടിയെ ദോഷമായി ബാധിക്കുന്ന നീക്കങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തും. മന്ത്രിമാരുടെ പ്രകടനവും വിലയിരുത്തും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവരുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള നിർണായക യോഗമാണ് മലപ്പുറത്ത് ആരംഭിച്ചത്. വാഴയൂർ സാഫി ക്യാമ്പസിൽ ആണ് യോഗം. ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളിൽ കടുത്ത നിരീക്ഷണവും നിയന്ത്രണവും ലക്ഷ്യമിടുന്ന യോഗത്തിൽ പെരുമാറ്റ ചട്ടം കൊണ്ടുവരും .​
​മന്ത്രിമാരുടെയും എംഎൽഎമാരുടെയും പ്രവർത്തനങ്ങളിൽ പാർട്ടിക്ക് അകത്തുനിന്ന് തന്നെ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ പ്രവർത്തനം അവലോകനം ചെയ്യാനായി ലീഗ് നേതൃത്വം തീരുമാനമെടുത്തത്. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണില്ലെന്ന് നേതാക്കൾ അറിയിച്ചു
​

Share This Article