ഭരണപരിഷ്ക്കാര കമ്മിഷന് അധ്യക്ഷനായി മുന്‍മന്ത്രി ഡോ.എം.കെ.മുനീറിനെ നിയമിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭരണ നിര്‍വഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാര്‍ശകള്‍ നല്‍കുകയാണ് കമ്മിഷന്റെ ചുമതല. ക്യാബിനറ്റ് റാങ്കോടെയാണ് പദവി . ഫോർവേഡ് ബ്ലോക്കിൻ്റെ ജി ദേവരാജൻ ഡൽഹിയിൽ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.
ഭരണ പരിഷ്കാര കമ്മിഷൻ്റെ മുന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനായിരുന്നു. 2021 ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം പദവി ഒഴിയുകയായിരുന്നു.
