കോഴിക്കോട് : കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തെ പരിഹസിച്ച് മുൻ വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് തട്ടിപ്പ് നടത്താനെന്ന് എംഎം മണി ആരോപിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് വി ഡി സതീശനും സണ്ണി ജോസഫിനും യാതൊരു ധാരണയുമില്ല. നിലവിലെ കരാർ റദ്ദാക്കി എങ്കിൽ തന്നെ അത് തട്ടിപ്പിനുവേണ്ടിയാണ് എന്നും എംഎം മണി ആരോപിച്ചു.
യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ കെഎസ്ഇബിക്ക് അനുമതി നൽകിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ബോർഡ് ഡയറക്ടർമാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഇന്ന് യാത്രതിരിച്ചിട്ടുണ്ട്. ഉയർന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമോ എന്ന് അറിയാനാണ് ഇത്.
