കൊച്ചി : മാധ്യമപ്രവർത്തക അപർണ്ണാ കുറുപ്പിന് ഭീഷണിയുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംരക്ഷണം നൽകി. വീട്ടിലും ഓഫീസിലുമാണ് പോലീസിന്റെ സംരക്ഷണം. കാന്തപുരം അബൂബക്കറുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയിൽ കലാപ ആഹ്വാനത്തിൻ്റെ പേരിൽ കേസെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അപർണക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ മത ഭീഷണി ഉൾപ്പെടെ അധിക്ഷേപ പരാമർശങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് അപർണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണം ഒരുക്കിയിട്ടുള്ളത്.
