കൊച്ചി : കൊച്ചി മെട്രോയിൽ നിന്ന് ഔദ്യോഗിക രേഖകൾ ചോരുന്നു എന്ന പരാതിയുമായി മെട്രോ ഡയറക്ടർ. കളമശ്ശേരിയിലെ കൊച്ചി മെട്രോ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. മെട്രോ ഡയറക്ടർ ആണ് പരാതി നൽകിയത്. കൊച്ചി മെട്രോയിലെ ഔദ്യോഗിക രേഖകൾ ചില മെയിലുകളിലേക്ക് അയക്കുന്നു, ഒപ്പം സി സി വെച്ച് മറ്റു ചില മെയിലുകളിലും അയക്കുന്നു. അങ്ങനെയാണ് അത് കോപ്പിയെടുത്ത് ചില whatsapp ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി പരാതി വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയതായി കൊച്ചി മെട്രോ പോലീസ് അറിയിച്ചു.
കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിൽ ആക്കുന്നതാണ് പരാതി. ഇവിടെ ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത ശക്തമാണ് . ജനറൽ മാനേജർ അടക്കമുള്ള തസ്തികയിലേക്ക് ഒരു വിഭാഗത്തിൽ നിന്ന് സ്ഥാനക്കയറ്റം നൽകുന്നു, മറ്റ് ചിലരുടെ സ്ഥാനക്കായറ്റം തടഞ്ഞു വച്ചിരിക്കുന്നു എന്ന രീതിയിൽ പരാതിയും ആക്ഷേപവും ഉദ്യോഗസ്ഥർക്കിടയിൽ ശക്തമാണ്. ചില ജീവനക്കാർക്ക് മെട്രോയിൽ ആവശ്യത്തിന് അനുഭവ പരിചയമില്ല. എന്നിട്ടും അവർക്ക് പ്രമോഷൻ നൽകുന്നു എന്ന പരാതിയും ശക്തമാണ്. ഈ രീതിയിൽ ജീവനക്കാർക്കിടയിൽ തന്നെ കലുഷിതമായ അന്തരീക്ഷമാണ് കൊച്ചി മെട്രോയിൽ ഉള്ളത്. ചില ഉദ്യോഗസ്ഥർക്ക് പ്രമോഷൻ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡയറക്ടർക്ക് ഇമെയിൽ അയക്കുന്നു. ഈ മേലുകൾ പോലും പലയിടങ്ങളിലായി പ്രചരിക്കുകയാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ഡയറക്ടർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

