കോഴിക്കോട് : സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ ആദ്യദിനത്തിൽ നടന്ന ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാന നേതൃത്വത്തിന് കടുത്ത വിമർശനം ഉന്നയിച്ച് പ്രതിനിധികൾ. സമ്പൂർണ്ണ പരാജയം എന്നാണ് വിശാല സമിതിയിൽ ചർച്ച നടന്നത്. സംസ്ഥാന കമ്മിറ്റിയുടെ മാർഗ്ഗരേഖ അപൂർണ്ണമെന്നും തിരുത്തൽ വേണമെന്നും ആവശ്യം ഉയർന്നു. സംസ്ഥാന നേതാക്കൾ പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. 2021 മുതൽ പാർട്ടി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. ഗൗരവമേറിയ ഇടപെടൽ നേതാക്കളുടെ ഭാഗത്തുണ്ടായില്ല എന്നും പ്രതിനിധികൾ വിമർശിച്ചു.
നേതാക്കളുടെ ഇടയിൽ പാർലമെന്ററി വ്യാമോഹം ഉണ്ടായി. തൊഴിലാളി, സംഘടന പ്രശ്നങ്ങൾ അവഗണിച്ചു. തെറ്റ് തിരുത്തൽ മാർഗ്ഗരേഖ സമഗ്രമല്ല. തോൽവിയിൽ അണികൾക്കും ജില്ലാ നേതൃത്വത്തിലും പഴി ചാരുന്ന സമീപനം ശരിയല്ല.
പി എം ശ്രീയിൽ എന്തിന് ഒപ്പിട്ടു
ആരുടെ അനുവാദത്തോടെയാണ് മന്ത്രി വി ശിവൻകുട്ടി പി എം ശ്രീ കരാറിൽ ധാരണയാക്കിയത് എന്ന് പ്രതിനിധികൾ ചോദിച്ചു.
ചർച്ചകൾക്ക് നിർദ്ദേശവുമായി നേതാക്കൾ
വ്യക്തി കേന്ദ്രീകൃത വിമർശനം വേണ്ട. അതാത് ജില്ലയിലെ വിമർശനത്തിന് പ്രാധാന്യം. വർഗ്ഗ ബഹുജന സംഘടനകളിലെ പ്രശ്നം ചർച്ചയാക്കുക. നിലവിലെ പ്രതിസന്ധി,
പ്രശ്നപരിഹാരം എന്നിവക്ക് പ്രാധാന്യം.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കാസർഗോഡ്,കണ്ണൂർ ജില്ലകളാണ് ആദ്യദിനത്തിലെ ചർച്ചയിൽ പങ്കെടുത്തത്.

