കോഴിക്കോട് : പവർകട്ടിന് മുന്നറിയിപ്പ് നൽകണമെന്ന് കൃത്യമായി പറഞ്ഞിട്ടുള്ളതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അതേസമയം, മുൻകൂട്ടിയല്ലാതെയും അടിയന്തര സാഹചര്യത്തിൽ കട്ടാക്കേണ്ടി വരുമെന്നും മന്ത്രി ഓർമിപ്പിച്ചു.
“ഞാൻ എറണാകുളത്ത് പ്രസംഗിക്കുമ്പോൾ കറണ്ട് പോയി. പ്രസംഗം അവസാനിപ്പിക്കുമ്പോഴാണ് കറണ്ട് പോയത്. അന്വേഷിച്ചപ്പോൾ മനപ്പൂർവമല്ല. ഇന്ന് ഞാനൊരു പരിപാടിയിൽ സംസാരിച്ചപ്പൊ സെക്കൻഡ് നേരത്തേക്ക് കറണ്ടു പോയി .അത് മനപ്പൂർവമാണോ എന്ന് പരിശോധിക്കും”
“സത്യസന്ധമായി വിലയിരുത്തുന്ന ആരും സർക്കാരിനെ കുറ്റം പറയില്ല. കൃത്യമായി പറഞ്ഞാൽ ആര്യാടൻ കൊണ്ടുവന്ന കരാർ റദ്ദാക്കിയതിൻ്റെ ഇംപാക്ട് ഇപ്പോഴാണ് മനസിലാകുന്നത്. പകൽ പവർകട്ടിൻ്റെ സാധ്യതയില്ല. പരിപാടിയിൽ ഒരുമിനുറ്റ് കറണ്ടുപോകുന്നത് തമാശയായിട്ടെ കാണുന്നുള്ളു. വേണമെങ്കിൽ സീരിയസായി എടുക്കാം.”സണ്ണി ജോസഫ് പറഞ്ഞു.
ചിലർ മനഃപൂർവവും പവർ കട്ട് ആക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മുഖ്യമന്ത്രി തെറ്റു പറയില്ലല്ലോ എന്നാണ് വൈദ്യുതി മന്ത്രിയുടെ ചോദ്യം.

