തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ ഇന്ന് ചേർന്ന PSC യോഗത്തിൽ നിർണായക തീരുമാനം. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ല എന്ന് യോഗത്തിൽ തീരുമാനമായി. ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കും. അംഗങ്ങളെ കുറ്റക്കാരാക്കാനാണ് ശ്രമമെന്ന് PSC യോഗത്തിൽ വിമർശനമുണ്ടായി. ഐജി അജിത് ബീഗത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേകം കത്ത് നൽകും. ചോദ്യം ചെയ്യൽ പിഎസ്സി ആസ്ഥാനത്താണെങ്കിൽ സഹകരിക്കും.
ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് അംഗങ്ങൾക്കാണ് എസ് ഐ ടി നോട്ടീസ് അയച്ചത്. മറ്റുള്ള അംഗങ്ങൾക്ക് തുടർന്ന് നോട്ടീസ് നൽകാനാണ് ആലോചിക്കുന്നത്. PSC ആസ്ഥാനത്തെത്തി ചോദ്യം ചെയ്യണമെന്ന ആവശ്യം നിലവിൽ ക്രൈംബ്രാഞ്ച് അംഗീകരിച്ചിട്ടില്ല.
