കോട്ടയം: കുറവിലങ്ങാട് ബിവറേജസ് ഔട്ട്ലൈറ്റിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 32000 ത്തോളം രൂപ മോഷ്ടാവ് അപഹരിച്ചു. ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പിറകിലെ എക്സ്ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ഭിത്തിയിൽ ചാരി വച്ചിരുന്ന നിലയിൽ ഗോവണി കണ്ടെത്തി. കുറവിലങ്ങാട് പോലീസ് പ്രാധമിക അന്വോഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് ഇവിടെ നടന്ന മോഷണത്തിൽ 25000 ത്തിലേറെ രൂപ നഷ്ടപ്പെട്ടിരുന്നു.
