ഇറാനെതിരെ വീണ്ടും ആക്രമണത്തിന് അമേരിക്ക? ട്രംപ് ആലോചനയിലെന്ന് റിപ്പോർട്ട്

insight kerala

ഇറാനെതിരെ വീണ്ടും ശക്തമായ സൈനികാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. നാല് മുതൽ ഏഴ് ദിവസം വരെ നീളുന്ന വ്യോമാക്രമണത്തിൽ അമേരിക്ക പങ്കുചേരണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇറാന്റെ മിസൈൽ, ഡ്രോൺ ശേഖരങ്ങൾ, ഊർജ കേന്ദ്രങ്ങൾ, സൈനിക ആസ്ഥാനങ്ങൾ എന്നിവ ആക്രമണലക്ഷ്യങ്ങളായേക്കും. ഇതിനായി യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്.

എന്നാൽ ആക്രമണത്തിന് ട്രംപ് ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ല. പുതിയ സൈനിക നീക്കത്തിന്റെ ആവശ്യകതയെക്കുറിച്ച് അമേരിക്കൻ ഭരണകൂടത്തിനുള്ളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കഴിഞ്ഞ ഏപ്രിൽ എട്ടിന് നിലവിൽ വന്ന വെടിനിർത്തലിനുശേഷം വീണ്ടും യുദ്ധസാഹചര്യം രൂപപ്പെടുന്നത് പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിക്കുകയാണ്.

Share This Article