NSS ആസ്ഥാനത്ത് എത്തി മന്ത്രി എൻ ഷംസുദ്ദീൻ ;മന്ത്രിയെ ഷാൾ അണിയിച്ച് സുകുമാരൻ നായർ

insight kerala

കോട്ടയം : വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്ത് എത്തി. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ആസ്ഥാനത്ത് എത്തിയ മന്ത്രിയെ സുകുമാരൻ നായർ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയാണ് എൻഎസ്എസ് ആസ്ഥാനത്ത് നടന്നത്.

യുഡിഎഫ് സർക്കാർ അധികാരമേറ്റ സമയത്ത് മുസ്ലിം ലീഗിന് വാരിക്കോരി മന്ത്രിസ്ഥാനങ്ങൾ നൽകുന്നു എന്ന് ആരോപിച്ച് കടുത്ത വിമർശനം ഉന്നയിച്ച വ്യക്തിയാണ് സുകുമാരൻ നായർ. മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനം നടത്തിയിരുന്നു. ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നത്. വളരെ സൗഹാർദ്ദപരമായ ആണ് ജി കുമാരൻ നായർ മന്ത്രിയെ സ്വീകരിച്ചത്.

Share This Article