കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. ചികിത്സ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത്.
പുനലൂർ സ്വദേശികളായ അനൂപ് – സുധി ദമ്പതികളുടെ നവജാത ശിശുവാണ് ഇന്ന് പുലർച്ചെ മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലാണുള്ളത്.
ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതേസമയം മരണകാരണം ചികിത്സാ പിഴവല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

