വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രവർത്തകരോട് സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്തു കാന്തപുരം. സമൂഹത്തിൽ ഭിന്നത പടർത്തുന്ന ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. വൈകാരികമായി പ്രതികരിക്കാതെ തികഞ്ഞ പക്വതയോടെ മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ എന്ന് പ്രവർത്തകരോട് കാന്തപുരം ആഹ്വാനം ചെയ്തു.
‘സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികൾ ആകണം. അതേസമയം ഇത്തരം ആത്മീയ ചിന്തകളെ തെറ്റായ രീതിയിൽ വഴി തിരിച്ചു വിടുന്ന ശക്തികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകണം’.; കാന്തപുരം കുറിച്ചു.
