എം ആർ അജിത്കുമാറിന് സ്റ്റേഷൻ ചുമതല ;വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു

insight kerala

സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക്‌ സ്റ്റേഷൻ ചുമതല നൽകികൊണ്ടുള്ള പട്ടിക പിൻവലിച്ച് ഡിജിപി. സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല നൽകിയിരുന്നു.. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ഡ്യൂട്ടി നൽകുന്നത് അസാധാരണ നടപടിയാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പട്ടിക പിൻവലിച്ചിരിക്കുന്നത്

സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിനായിരുന്നു വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല.. എന്നാൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ഡ്യൂട്ടി നൽകുന്നത് അസാധാരണ നടപടിയാണെന്ന വിമർശനം വ്യാപകമായി ഉയർന്നു. സർവീസ് ചട്ടലംഘനം, നിരവധി വിവാദങ്ങൾ എന്നിവ മുൻനിർത്തിയാണ് അജിത് കുമാറിനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലയിൽ നിന്ന് പൂർണമായും മാറ്റി നിർത്തുകയാണ് പതിവ്. പതിവ് തെറ്റിച്ചു കൊണ്ടാണ് എം ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയത്.. വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ഡിജിപി പട്ടിക പിൻവലിച്ചിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article