കേരള യൂണിവേഴ്സിറ്റിയിലെ വന്ദേമാതരം ആലാപനം; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

insight kerala

കേരള യൂണിവേഴ്സിറ്റിയിലെ വന്ദേമാതരം ആലാപനത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം.
യൂണിവേഴ്സിറ്റി കോളേജ് പടിക്കൽ നിന്നും സർവകലാശാല ആസ്ഥാനത്തേക്ക് കാണാം എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് യൂണിവേഴ്സിറ്റിക്ക് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടത്തിയ ലാത്തിച്ചാർജ്ജിൽ 2 വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി, ആര്യ എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിനു മുകളിലൂടെ യൂണിവേഴ്സിറ്റിക്കുള്ളിലേക്ക് പ്രവേശിച്ചു. പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും.
വൈസ് ചാൻസിലർ മോഹൻ കുന്നുമ്മലിന്റെയും ആർഎസ്എസിന്റെയും ദാസ്യ പണിയാണ് മന്ത്രി റോജിഎം ജോൺ ചെയ്യുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

Share This Article