ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിൻ്റെ  പ്രതീകാത്മക ഇംപീച്മെൻ്റ് ഇന്ന്

insight kerala

ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിൻ്റെ  പ്രതീകാത്മക ഇംപീച്മെൻ്റ് ഇന്ന്. വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ വസതിയിലാണ് മോക് പാർലമെൻറ് ചേരുന്നത്. പ്രതിപക്ഷ എംപിമാരും നേതാക്കളും കൂടാതെ മുന്‍ സുപ്രിംകോടതി ജഡ്ജിമാര്‍,നിയമ വിദഗ്ധര്‍, വിദ്യാര്‍ഥി സംഘടന നേതാക്കള്‍ വോട്ട് നഷ്ടപ്പെട്ട ആളുകളും പരിപാടികൾ പങ്കെടുക്കുമെന്നും ഇന്ത്യ സഖ്യത്തിലെ നേതാക്കൾ അറിയിച്ചിരുന്നു. നാളെ രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം ദില്ലി ചലോ
മാർച്ച് നടത്തും. ഇന്നലെ പ്രതിപക്ഷം നടത്താനിരുന്ന പ്രതീകാത്മക ഇംപീച്മെൻ്റ് മാറ്റിവെച്ചത് പ്രതിഷേധത്തിന് ആളെ കിട്ടാത്തത് കൊണ്ടാണെന്ന് ബിജെപി പരിഹസിച്ചു. പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകി ബിജെപിയും പദയാത്രകൾ നടത്തുന്നുണ്ട്.

Share This Article