കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൊലീസ് പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വിളമ്പി

insight kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ പൊലീസ് പരിശോധന. പാർട്ടിയിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വിളമ്പിയതായി പൊലീസ് കണ്ടെത്തി. പരസ്യം നൽകി മദ്യസൽക്കാരം നടത്തിയതിനാണ് കടവന്ത്ര പൊലീസ് കേസ് എടുത്തത്.
ഹോട്ടലുകളിലെ പബ്ബുകൾക്ക് രാത്രി 11 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. എന്നാൽ, ഈ നിയമം ലംഘിച്ച് പുലർച്ചെ വരെ പാർട്ടി നീണ്ടുനിന്നതായി പൊലീസ് കണ്ടെത്തി.

Share This Article