കാന്തപുരത്തിൻ്റെ വിവാദപ്രസ്താവന ന്യായീകരിച്ച് മുസ്ലിം ലീഗ്. പ്രസ്താവന സ്ത്രീകളുടെ സുരക്ഷയെ ഉദ്ദേശിച്ച് ആകാമെന്ന് പാണക്കാട് സാദിഖലി തങ്ങൾ .
“സമൂഹത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണ്. അതൊക്കെ ഉദ്ദേശിച്ചാകാം കാന്തപുരത്തിന്റെ പ്രസ്താവന. സമൂഹത്തിൻറെ നന്മയ്ക്കായുള്ള അഭിപ്രായത്തോട് ചേരുക ലീഗിൻ്റെ നിലപാടാണ്” സാദിഖലി തങ്ങൾ പറഞ്ഞു.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ രംഗത്ത് വന്നിരുന്നു.കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ വിവിധ ഇടങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു

