കാസര്‍കോട് കലക്ടറേറ്റ് ജീവനക്കാരിയുടെ മരണം; പ്രതിപക്ഷത്തിൻ്റെ ആരോപണം പൊളിയുന്നു

insight kerala

കാസര്‍കോട് : കലക്ടറേറ്റ് ജീവനക്കാരി ആശാലത ജീവനൊടുക്കിയതിൽ പ്രതിപക്ഷത്തിന്‍റെ വാദങ്ങൾ പൊളിയുന്നു. സ്ഥലംമാറ്റമോ ജോലി സമ്മർദമോ അല്ല ആശാലത ജീവനൊടുക്കാൻ  കാരണമെന്ന് അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് റവന്യൂ കമ്മീഷണർക്ക് കൈമാറും.

ആഗസ്റ്റ് 7-നാണ് ആശാലത ജീവനൊടുക്കാൻ ശ്രമിച്ചത്. ആഗസ്റ്റ് 9ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. കാസർകോട് കലക്ടറേറ്റിലെ ക്ലാർക്ക് ആയിരുന്നു 42കാരിയായ ആശാലത. റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന ആശയെ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടുകൂടി എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവിടെയുണ്ടായ മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്നായിരുന്നു സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്‍റെയും ആരോപണം. 

Share This Article