തിരുവനന്തപുരം: 24 മണിക്കൂർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന സർക്കാർ ഉത്തരവിൽ കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല എന്ന് മന്ത്രി കെ മുരളീധരൻ .സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കി. ഡോക്ടർമാർ എന്താണ് ആവശ്യപ്പെടുന്നത് എന്നതിനനുസരിച്ച് ചെയ്തു കൊടുക്കും. 140 ഓളം ഡോക്ടർമാരെ നിയമിച്ചതായും മന്ത്രി പറഞ്ഞു. സ
ഡോക്ടർമാരുടെ വിയോജിപ്പിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി
മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ അവർക്ക് നേരിട്ട് കാണാം. അല്ലാതെ ദിവസേന സ്റ്റേറ്റ്മെന്റ് ഇറക്കേണ്ട ആവശ്യമില്ല എന്നാണ് KGMOAയുടെ വാർത്താക്കുറിപ്പിനെതിരെ മന്ത്രിയുടെ വിമർശനം. സർക്കാർ എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. ഡോക്ടർമാർ കാണണം എന്ന് ആവശ്യപ്പെട്ടതിനാൽ കാണുന്നു അല്ലാതെ ചർച്ചയല്ല എന്നും കെ മുരളീധരൻ വ്യക്തമാക്കി.

