“താനും മന്ത്രിമാരും വിമർശനത്തിന് അതീതരല്ല; തെറ്റുകൾ ആർക്കും ചൂണ്ടിക്കാട്ടാം”; നൂറാം ദിനത്തിൽ മുഖ്യമന്ത്രിയുടെ ലേഖനം

insight kerala

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഇന്ന് 100 ദിവസം തികയുന്നു. നൂറാം ദിനത്തിൽ ലേഖനവുമായി മുഖ്യമന്ത്രി. നൂറു ദിവസത്തെ സർക്കാരിൻറെ നേട്ടങ്ങൾ വിവരിക്കുന്നതാണ് ലേഖനം. അതോടൊപ്പം താനും മന്ത്രിമാരും വിമർശനങ്ങൾക്ക് അതീതരല്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. തെറ്റുകൾ ആർക്കും ചൂണ്ടിക്കാട്ടാം. വിമർശനങ്ങൾ സഹിഷ്ണുതയോടു കൂടി കേൾക്കും . തിരുത്താൻ ശ്രമിക്കും. എന്നാൽ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അവജ്ഞതയോടെ തള്ളുമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു. മൂന്നുമാസം തികയും മുമ്പ് സർക്കാരിനെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായി. ചില മാധ്യമങ്ങളുടെ സഹായത്തോടുകൂടി ഒരു സംഘം പ്രവർത്തിച്ചു എന്ന ഗുരുതരമായ ആരോപണവും മുഖ്യമന്ത്രി ഉയർത്തിക്കാട്ടുന്നു. മെറ്റയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ട് വാർത്തകൾ നീക്കം ചെയ്തു എന്ന ഗുരുതരമായ പ്രചാരണം ഉണ്ടായി. എന്നാൽ മെറ്റയുടെ ഔദ്യോഗിക വിശദീകരണം വന്നപ്പോൾ വ്യാജ പ്രചാരകർ ഇനിയെന്ത് പറയും എന്ന് മുഖ്യമന്ത്രി വിമർശകർക്കെതിരെ തുറന്നടിക്കുകയാണ് ലേഖനത്തിൽ.

Share This Article