കണ്ണൂരിൽ ശക്തമായ മഴ: ദേശീയ പാത സംരക്ഷണ ഭിത്തി ഇടിഞ്ഞു; കർണ്ണാടകം വനത്തിൽ ഉരുൾപൊട്ടി

insight kerala

കണ്ണൂരിൽ ശക്തമായ മഴ. എളയാവൂരിൽ ദേശീയ പാത സംരക്ഷണ ഭിത്തി ഇടിഞ്ഞു.
വീടുകളോട് ചേർന്നാണ് നൂറു മീറ്ററിൽ അധികം മണ്ണിടിഞ്ഞത്.
നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. പാരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ ചെറുപുഴ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുന്നു. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്.

പാൽചുരം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article