ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ മിന്നൽ സമരം

insight kerala

ഡൽഹി : സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ. വിദ്യാർഥിക്കുനേരെ പെല്ലറ്റ് ആക്രമണം നടത്തിയ പൊലീസുകാരനെതിരെ പരാതി നൽകാനാണ് രാഹുൽ വിദ്യാർഥിക്കൊപ്പം സ്റ്റേഷനിലെത്തിയത്. എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പിരിഞ്ഞ് പോകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജൂലൈ 20ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കേസ് എടുക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാൽ രാഹുലും വിദ്യാർഥിയുമുൾപ്പെടെ ഉള്ളവർ ധർണയിരിക്കുകയാണ്.

Share This Article