തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു. ശ്രീകാര്യത്താണ് സംഭവം. കെഎസ്ആർടിസി ബസ്സിൽ കയറിയ വിദ്യാർത്ഥി വാതിൽ അടച്ചപ്പോൾ ബസ്സിന്റെ ലോക്ക് വീണിരുന്നില്ല. ഉടൻ ബസ് മുന്നോട്ട് എടുക്കുകയും വിദ്യാർത്ഥി തെറിച്ചു വീഴുകയും ആയിരുന്നു. ഈ ബസ്സിലെ യാത്രക്കാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് വാഹനം നിർത്തി വിദ്യാർഥിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മുൻ വാതിൽ തുറന്നാണ് വിദ്യാർഥി പുറത്തേക്ക് വീണത്. നിലവിൽ പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ല.
