ഡി വൈ എഫ് ഐയുടെ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച മിസാ നാടകം വിവാദമായതോടെ വീണ്ടും അവതരിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ .കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തീയറ്ററിന്റെ മിസ നാടകത്തിലെ ചില രംഗങ്ങളും വേഷവിധാനങ്ങളും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്നാണ് നാടകത്തിൽ നിന്ന് പിന്മാറില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കിയത്. സംസ്ഥാന സമ്മേളനം വേദിയിൽ നാടകം അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്. 2026 ഓഗസ്റ്റ് 22ന് നാടകം അവതരിപ്പിക്കും. നാടകത്തിലെ രംഗങ്ങള്‍ മറ്റു പാട്ടിട്ട് വക്രീകരിച്ചു നല്കി, മനോവൈകൃതത്തിനനുസരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും പ്രവര്‍ത്തകരും നേതാക്കളും ആണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
