പി എം ശ്രീയിൽ നിന്നും പുറത്ത് കടക്കാൻ സതീശന് രാഷ്ട്രീയ ഇച്ഛയുണ്ടോ ? ബിനോയ് വിശ്വം

insight kerala

തിരുവനന്തപുരം : പി എം ശ്രീയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള നിലപാടിൽ പ്രതിഷേധവുമായി സിപിഐ. പി എം ശ്രീയിൽ നിന്ന് പുറത്ത് കടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിൽ അതിന് കഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
“സതീശന് പൊളിറ്റിക്കൽ വിൽ ഉണ്ടെങ്കിൽ പുറത്ത് കടക്കാൻ കഴിയും.
അതിനുള്ള വഴി പറഞ്ഞു തരാം. Article – 299 പ്രഗത്ഭ അഭിഭാഷകാനായ മുഖ്യമന്ത്രിക്ക് അറിയാമായിരിക്കും. ഇല്ലെങ്കിൽ വായിച്ച് നോക്കട്ടെ. കൊട്ടിഘോഷിക്കുന്ന MOU കടലാസ് കഷണമാണ്.”

“ഹെഡ്ഗേവാർ ഗോഡ്സേ നയം കേരളത്തിൽ നടക്കില്ല. കോൺട്രാക്ടും MOU വും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും അറിയാം. കേരളത്തിൽ പി എം ശ്രീ വേണ്ട എന്നതാണ് നിലപാട്. ചപ്പടാച്ചി വിദ്യ പറഞ്ഞും തട്ടിപ്പിന്റെ വർത്തമാനം പറഞ്ഞും വരേണ്ടതില്ല. പി എം ശ്രീ നടപ്പാക്കുന്നതിൽ ലീഗിനെയും കൂടെക്കൂട്ടി. ജെബി മേത്തറിനും അബ്ദുൾ വഹാബിനും കിട്ടിയ മറുപടി മുഖ്യമന്ത്രി വായിക്കണം”.

“LDF ആ വഴിക്ക് പോയിട്ടില്ല. LDF നെ ചാരി ഈ പദ്ധതി നടപ്പിലാക്കാൻ നോക്കണ്ട. LDF -ൽ സിപിഐ മാത്രമല്ല പിഎം ശ്രീയെ എതിർത്തത്. തെറ്റാണെന്ന് കണ്ടപ്പോൾ LDF അത് അവിടെ നിർത്തി. നടപ്പിലാക്കാൻ ലവലേശം താത്പര്യം LDF ന് ഇല്ലായിരുന്നു. ഒപ്പിട്ടത് തെറ്റാന്നെന്ന് ബോധ്യപ്പെട്ടപ്പോൾ LDF തിരുത്തി.” ബിനോയ് വിശ്വം പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article