രാമക്ഷേത്ര സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് വിവാദങ്ങളെ തുടർന്ന് രാജിവച്ച ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ രാജി സ്വീകരിച്ചു. വിവാാദത്തിന് ശേഷം ഇന്ന് ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് രാജി സ്വീകരിച്ചത്. ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ആശ്രമത്തിലാണ് യോഗം ചേർന്നത്. വിവാദം പുറത്തുവന്നതിനുപിന്നാലെ ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും പ്രത്യേക ക്ഷണിതാവായ ഗോപാൽ റാവുവും രാജിവെച്ചിരുന്നു. രാജിക്കത്ത് ട്രസ്റ്റ് സ്വീകരിച്ചിട്ടില്ല. മൊഴിയെടുത്തെങ്കിലും ചമ്പത് റായ്, അനിൽ മിശ്ര എന്നിവരുടെപേരിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കേസെടുത്തിട്ടില്ല
