അപകടത്തിൽ മരിച്ച 3 വയസുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

insight kerala

തിരുവനന്തപുരം: ഇന്നലെ അമ്പൂരിയിൽ വിനോദസഞ്ചാര യാത്രയ്ക്കിടെ ടെമ്പോ ട്രാവലർ കയറി മരിച്ച മൂന്നു വയസ്സുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബാംഗങ്ങൾ അമ്പൂരിയിൽ വിനോദസഞ്ചാരയാത്രയ്ക്ക് വന്നപ്പോഴാണ് അവർ സഞ്ചരിച്ച വാഹനത്തിനടിയിൽ പെട്ട് മൂന്നു വയസ്സുകാരി ഋതുവേദ മരിച്ചത്. കുടുംബാംഗങ്ങളുടെ കൺമുമ്പിലായിരുന്നു അപകടം. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് കുട്ടിയുടെ അമ്മ വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബഹളം കേട്ട് ബന്ധുക്കൾ എത്തി നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഇല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Share This Article