ഒടുവില്‍ മുട്ടുമടക്കി പി.എസ്.സി ചെയര്‍മാന്‍; അന്വേഷണം ആഭ്യന്തര വിജിലൻസിന് കൈമാറി

insight kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പിൽ പ്രതിഷേധം കൊടുമ്പിരി കൊണ്ടപ്പോൾ, ഒടുവില്‍ മുട്ടുമടക്കി പി.എസ്.സി ചെയര്‍മാന്‍. അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്.പിക്ക് കൈമാറാന്‍ തീരുമാനമായി. പരീക്ഷ കണ്‍ട്രോളര്‍ക്ക് അന്വേഷണം കൈമാറിയ പഴയ ഉത്തരവ് റദ്ദാക്കും. പി എസ് സി ആസ്ഥാനത്ത് ഇന്ന് ചേർന്ന് നിർണായക യോഗത്തിലാണ് തീരുമാനം. കമീഷന്‍ അംഗങ്ങളില്‍ ഒരു വിഭാഗത്തിന്‍റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ചെയർമാൻ തീരുമാനം മാറ്റിയത്. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കാണ് ഇന്നുചേർന്ന കമ്മീഷൻ സാക്ഷിയായത്.

Share This Article