ബോഡി ബില്‍ഡര്‍മാരുടെ നിയമനം; വിജിലന്‍സ് അന്വേഷണത്തിൽ തീരുമാനമെടുക്കാന്‍ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം

insight kerala

ബോഡി ബില്‍ഡര്‍മാരെ പൊലീസ് സേനയില്‍ നിയമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കണം.

പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, എസ്. ശ്രീജിത്ത് ഐപിഎസ്, ബിശ്വനാഥ് സിന്‍ഹ ഐഎഎസ്, മുന്‍മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികളാക്കി കെ.എം ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറൂദ്ദീന്റെ നിര്‍ദേശം. കേസ് ഈ മാസം 17ന് പരിഗണിക്കാനായി മാറ്റി.

Share This Article