കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷന് അനുമതി നൽകിയ ഉത്തരവ് തിരുത്തണമെന്ന് നിർദ്ദേശം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എജി കത്ത് നൽകി. ഉത്തരവ് തിരുത്തണമെന്ന് നിർദ്ദേശിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. ഉത്തരവിലെ വിവാദ ഭാവങ്ങൾ ഒഴിവാക്കണമെന്നാണ് കത്ത്. കോടതി ഉത്തരവ് അനുസരിച്ച് പ്രോസിക്യൂഷൻ അനുമതി തിരുത്തണം.
ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന്‍ പ്രതിയായ കശുവണ്ടി അഴിമതിക്കേസിലാണ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെ ചൊല്ലി വിവാദം പുകയുന്നത്. ഹൈക്കോടതിയുടെ നിര്‍ബന്ധം കൊണ്ടാണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവിലെഴുതിയത് പ്രതികളെ സഹായിക്കാനെന്നാണ് ആക്ഷേപം. ഹൈക്കോടതിയില്‍ ഹാജരാക്കാതിരുന്ന ഉത്തരവ് ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ വായിച്ചതിനെതിരെയും പരാതികള്‍ ഉയര്‍ന്നു. സര്‍ക്കാര്‍ നടപടി കോടതിയോടുള്ള വെല്ലുവിളിയെന്ന് പരാതിക്കാരന്‍ കടകംപള്ളി മനോജ് ആരോപിച്ചിരുന്നു
