നടി അൻസിബ ഹസ്സന്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദ്ദേശം. വർഗ്ഗീയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് എറണാകുളം ജില്ല സെഷൻസ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന പോലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള എല്ലാ പരാതികളും അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു.
ഈ പരാതിയിൽ നേരത്തെ കേസെടുക്കാൻ തെളിവില്ല എന്നായിരുന്നു പോലീസിന്റെ നിലപാട്. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി 8 ആണ് കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
എ

