വി മുരളീധരൻ്റെ ഭേദഗതി തള്ളി; നീറ്റ് നടത്തിപ്പിനെതിരെയുള്ള പ്രമേയം നിയമസഭ പാസാക്കി

insight kerala

നീറ്റ് പരീക്ഷ നടത്തിപ്പിൽ കേന്ദ്രസർക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപിയുടെ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് പ്രമേയം പാസാക്കിയത്. ക്രമക്കേടിൽ നടപടിയെടുത്ത കേന്ദ്രസർക്കാരിനെ അഭിനന്ദിക്കണം എന്നായിരുന്നു വി മുരളീധരന്റെ ആവശ്യം. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിൽ ആക്കിയ ക്രമക്കേടിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കണമെന്നും ആണ് പ്രമേയം പറയുന്നത്.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിരവധി വിദ്യാർത്ഥികൾ രാജ്യത്ത് ആത്മഹത്യ ചെയ്തുവെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ പോലും തകരുന്ന സാഹചര്യമാണ്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടും വിഷയത്തിന്റെ ഗൗരവം കേന്ദ്രം ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നും റോജി എം ജോൺ കുറ്റപ്പെടുത്തി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article