ചീഫ് സെക്രട്ടറി എ ജയാതിലകിന് യാത്രയയപ്പ് നൽകി സർക്കാർ. സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. എല്ലാ കാര്യങ്ങളിലും സർക്കാറിനൊപ്പം നിന്ന ഉദ്യോഗസ്ഥനാണ് ജയതിലക് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. എല്ലാ കാര്യങ്ങളും പഠിച്ച് നല്ല തയ്യാറെടുപ്പോട് കൂടിയാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. കാര്യപ്രാപ്തിയോടെയാണ് കൈകാര്യം ചെയ്യുന്നതും ഇടപെടൽ നടത്തുന്നതും. ജയ തിലക് കർമ്മനിരതനായ വ്യക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ബിശ്വന്ത് സിൻഹയാണ് പുതിയ ചീഫ് സെക്രട്ടറി.
