വെനിസ്വേലയിൽ മരണം കുത്തനെ ഉയർന്നു; 589 എന്ന് ഔദ്യോഗിക സ്ഥിരീകരണം

insight kerala

വെനിസ്വേലയിൽ ഇരട്ട ഭൂകമ്പത്തിൽ മരണസംഖ്യ കുത്തനെ ഉയർന്നു. 589 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ രാജ്യം സ്ഥിരീകരിച്ച ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇത്. ഇതിൻറെ പ്രകമ്പനം അയൽരാജ്യമായ ബ്രസീലിൻറെ ആമസോൺ മേഖലയിൽ വരെ അനുഭവപ്പെടുകയും കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. വെനിസ്വേലയിൽ ആയിരക്കണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ട് ഉണ്ട് .

ദുരന്തത്തിൽ വെനിസ്വേല സർക്കാരിനും ജനങ്ങൾക്കും ഇന്ത്യയുടെ ഐക്യദാർഢ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article