കൊല്ലം : കൊല്ലത്ത് വൻ ദുരന്തം . രാവിലെ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി. മണൽ കയറ്റി വന്ന ടിപ്പർ ലോറി ബസ് സ്റ്റോപ്പിൽ നിന്ന കുട്ടികളുടെ പുറത്തേക്ക് മറിഞ്ഞു. കുട്ടികൾ അപകടത്തിൽപ്പെട്ടു. രാവിലെ സ്കൂളിലേക്ക് പോകാൻ ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന കുട്ടികൾക്കാണ് അപകടമുണ്ടായത്. കൊട്ടാരക്കര നീലേശ്വരത്താണ് അപകടം ഉണ്ടായത്.
നാലു കുട്ടികളടക്കം അഞ്ചു പേരെ പുറത്തെടുത്തു. നാലുപേരുടെ നില ഗുരുതരം. ഏഴ് കുട്ടികളും ഒരു മുതിർന്ന ആളുമാണ് ബസ്റ്റോപ്പിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ നില അതീവ ഗുരുതരമാണ്.
