സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. ഇന്ന് ഓൺലൈനായി അപ്ലോഡ് ചെയ്യും. രഞ്ജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമാര്യതയായി പെരുമാറി എന്ന പരാതിയിലാണ് കേസ് എടുത്തത്. റിമാൻഡിലായ രഞ്ജിത്തിന് പിന്നിട് ജാമ്യം ലഭിക്കുകയായിരുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
