ഡിഎച്ച്എസ് സ്ഥലംമാറ്റം; ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി

insight kerala

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിനെ തുടർന്ന് സർക്കാർ മേൽക്കോടതി സമീപിച്ചു. ട്രൈബ്യൂണൽ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകി.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തതിനെ തുടർന്ന് ഡോ റീന ചുമതല ഏൽക്കാനെത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പകരം ചുമതല നൽകിയിരുന്ന ഡോ. മീനാക്ഷി കസേര വിട്ടുനൽകിയില്ല. ഇതേത്തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.

പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യവകുപ്പ് റീനയെ മാറ്റിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കി. ഇതോടെ ഉത്തരവ് ട്രിബ്യൂണൽ സ്‌റ്റേ ചെയ്യുകയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article