ഇൻഡിഗോ വിമാനത്തിലെ മർദ്ദനം; ഇപി യ്ക്കതിരായ കേസും SIT അന്വേഷിക്കും

insight kerala

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ പ്രവർത്തകരെ മർദ്ദിച്ചതിൽ അന്വേഷണം. ഇ പി ജയരാജനെതിരെയും പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെയുമാണ് SIT അന്വേഷണം.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ എയർലൈൻസിൽ ആണ് മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ യാത്ര ചെയ്തത്. അദ്ദേഹത്തിന് ഒപ്പം കണ്ണൂരിൽ നിന്ന് മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോഴാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ആ പ്രതിഷേധത്തിൽ മൂന്ന് പ്രവർത്തകർക്കും മർദ്ദനമേറ്റിരുന്നു. ദൃശ്യങ്ങളിൽ പ്രതിഷേധിച്ച പ്രവർത്തകരെ ഇ പി ജയരാജൻ നിലത്ത് തള്ളിയിടുന്നതും കാണാം. പിണറായി വിജയൻറെ പി എ യും ഗൺമാനും വർദ്ധിച്ചു എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

അന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് കേസെടുത്തുവെങ്കിലും പ്രവർത്തകരെ മർദ്ദിച്ചു എന്നതിൽ കേസെടുത്തിരുന്നില്ല. ആക്രമണം ഉണ്ടാകുമ്പോൾ സ്വാഭാവികമായി പ്രതിരോധം എന്നായിരുന്നു വിശദീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കോടതി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ വിഷയത്തിൽ എസ്ഐടിയുടെ അന്വേഷണം ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article