അമ്മ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെയ്ക്കുകയും അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വരികയും ചെയ്തതോടെ തീരുമാനത്തെ സ്വാഗതം ചെയ്തു അൻസിബ രംഗത്ത് വന്നു. ചരിത്രപരമായ ദിവസമെന്നും തനിക്ക് നീതി ലഭിച്ചു എന്നും ആണ് അൻസിബ പ്രതികരിച്ചത്.
“എനിക്ക് കുറച്ചെങ്കിലും നീതി ലഭിച്ചു. കണക്കുകളിൽ വ്യക്തതയില്ല. വീണ്ടും ദിവസങ്ങൾ ആവശ്യപ്പെടുകയാണ് ചെയ്തത്. അംഗങ്ങളിൽ ഭൂരിപക്ഷം പേരും എന്റെ നിലപാടിനെ പിന്തുണച്ചു. അതിജീവത ഉൾപ്പെടെ സംഘടനയിൽ നിന്ന് പോയ മുഴുവൻ ആളുകളെയും തിരിച്ചു വിളിക്കണം. ഞാൻ പലതവണ ഇതാ കമ്മിറ്റിയിൽ ആവശ്യപ്പെട്ടതാണ്. എന്നാൽ ഒരു നടപടിയും എടുത്തില്ല.” യോഗത്തിന് ശേഷം അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം , അമ്മയുടെ ജനറല്‍ ബോഡി യോഗം രാവിലെ ചേർന്നപ്പോൾ ആഞ്ഞടിക്കുകയായിരുന്നു നടി അന്‍സിബ. എക്സിക്യൂട്ടീവ് കമ്മിറ്റി തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. തനിക്ക് നീതി കിട്ടിയില്ലെന്നും ഗൂഢാലോചന നടന്നെന്നും അന്‍സിബ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്നും അന്‍സിബ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബാബുരാജ് ഉൾപ്പെടെയുള്ളവർ ശ്വേതാ മേനോന് എതിരെ ആഞ്ഞടിച്ചത്

