“ഒരു പുല്ലന്മാർക്കും എന്നെ തൊടാനാകില്ല” ; വെള്ളാപ്പള്ളി

insight kerala

ഡൽഹി : പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ വന്ന വെള്ളാപ്പള്ളി നടേശന് ഡൽഹിയിൽ സ്വീകരണം നൽകി. മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവേ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയത്.

“എന്നെ വേട്ടയാടാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ഒരു പുല്ലന്മാർക്കും എന്നെ തൊടാനാവില്ല. ആലപ്പുഴയിൽ നിന്ന് കെട്ടുകെട്ടിച്ചതിൻ്റെ വിരോധമാണ് വി എം സുധീരന് . അന്വേഷണം എത്ര വേണമെങ്കിലും നടക്കട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. ഞാൻ ഇനിയും ജയിക്കും. ഒരു പാർട്ടിയോടും വിധേയത്വമില്ല” ; വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചു.

“മരിച്ചുപോയ കെ കെ മഹേശൻ ഒരു ഗതിയും പരഗതിയും ഇല്ലാതെ 10 സെന്റിൽ കിടന്നവനാണ്, അവൻ മരിച്ചെങ്കിൽ അന്വേഷിക്കട്ടെ.” വെള്ളാപ്പള്ളി പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി, അന്നത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും ബിജെപിയെയും ഒരേസമയം സ്വാധീനിച്ചെന്നാണ് വി എം സുധീരൻ ആരോപിച്ചിരുന്നത്.

Share This Article