മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകളെ ഇഡി ചോദ്യചെയ്യുന്നു. കമ്പനി ഡയറക്ടർമാരിൽ ഒരാൾകൂടിയായ ഷിബി എസ് കർത്തയെയാണ് ഇഡി ചോദ്യംചെയ്യുന്നത്. എക്സാലോജിക്കിനും സിഎംആർഎല്ലിനും ഇടയിൽ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി തേടുന്നത്. ശശിധരൻ കർത്തയുടെ മകനും കമ്പനി ഡയറക്ടർമാരിൽ ഒരാളുമായ ശരൺ എസ് കർത്ത ഇന്ന് ചോദ്യം ചെയ്യലിന് എത്തുമെന്ന് കരുതിയെങ്കിലും എത്തിയിരുന്നില്ല.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ചോദ്യം ചെയ്യലിൽ ഹാജരാകാൻ വൈകുന്നത്. വീണ വിജയനെ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാക്കാൻ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. അഭിഭാഷകൻ വഴി ആവശ്യപ്പെട്ട രേഖകൾ നൽകാമെന്ന വീണയുടെ ആവശ്യം തള്ളിയാണ് നേരിട്ട് ഹാജരാകണം എന്ന് ഇ ഡി വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.
