വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് 7 വയസുകാരൻ മരിച്ചു

insight kerala

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 7 വയസ്സുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് 7 വയസുകാരൻ . ഇക്കഴിഞ്ഞ 12 ആം തീയതിയാണ് വയറിളക്കത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരാവസ്ഥയിൽ തന്നെയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നാല് കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു. അതിൽ ഒരു കുട്ടിയാണ് ഇപ്പോൾ മരണപ്പെട്ടത്. വളരെ ഗുരുതരമായ സാഹചര്യമാണ് ഇവിടെയുള്ളത്.

ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് ആകെ നാലു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടുപേർ കോഴിക്കോട് സ്വദേശികളും രണ്ടുപേർ മലപ്പുറം സ്വദേശികളുമാണ്. മലബാർ മേഖലയിലാണ് ഷിഗെല്ല രോഗ വ്യാപനത്തിൻ്റെ തീവ്രത.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article